Thursday, March 31, 2011

സുസ്ഥിര പുതുക്കാട് വികസനം

സുസ്ഥിര പുതുക്കാട് വികസനം 



കൊടകര നിയോജക മണ്ഡലം ഇന്ന് ഇല്ലാതായിരിക്കുന്നു
. അത് ഇന്ന് പുതിയരൂപത്തില്‍ പുതുക്കാട് ആയി മാറി . പഴയ കൊടകര മണ്ഡലത്തിലെ കൊടകര പഞ്ചായത്ത് പോയി. ഇപ്പോള്‍ പറപ്പൂക്കര , വല്ലച്ചിറ എന്നീ പഞ്ചായത്തുകള്‍ പുതുക്കാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായി . കൊടകര മണ്ഡലത്തില്‍ വലിയ വിജയമായ വികസന പദ്ധതി പുതുക്കാട് മണ്ഡലത്തില്‍ മുഴുവന്‍  വ്യാപിപ്പിക്കുക എന്നതാണ് സുസ്ഥിരയുടെ ആദ്യത്തെ പ്രവര്‍ത്തനം
സുസ്ഥിര തുടങ്ങിവച്ചു വലിയ വിജയമായ നിവേദ്യം -പൂജ കദളി ,ആട് ഗ്രാമം , നേച്ചര്‍ ഫ്രഷ്‌ മില്‍ക്ക് ,ഗാലസ നെല്‍കൃഷി  ,നാളികേര ക്ല്സ്റ്റെര്‍ ,പച്ചകറി മേഖലയിലെ വികസനം,ഇ-ലേര്‍ണിംഗ് മണ്ഡലം , സമ്പൂര്ണ  വൈദ്യുതി , സമ്പൂര്‍ണ വോല്ട്ടത , എല്ലാവര്ക്കും വെള്ളം നല്കുന്നതിനുള്ള കുടിവെള്ള പദ്ധതികളുടെ  പൂര്‍ത്തീകരണം ,ഇ.എം.എസ  പാര്‍പ്പിട പദ്ധതി,തണല്‍ പദ്ധതി,സുസ്ഥിര ആരോഗ്യ പദ്ധതി,കലാസാംസ്കാരിക പദ്ധതികള്‍ ,സുസ്ഥിര ടൂറിസം പദ്ധതി,റോഡുകളുടെയും പാലങ്ങളുടെയും വികസനം എന്നിവയ്ക്ക്  കൂടുതല്‍ പ്രാധാന്യം നല്‍കുകയും  സുസ്ഥിര പുതുക്കാട് വികസനം എന്ന പദ്ധതിയിലൂടെ മണ്ഡലത്തിലെ  സമ്പൂര്‍ണമായ  വികസനവും  സുസ്ഥിര ലക്‌ഷ്യം വയ്ക്കുന്നു 
( സുസ്ഥിരയുമായി ബന്ധപെട്ട  എല്ലാ പ്രവര്‍ത്തനങ്ങളുടെയും വീഡിയോ  ബ്ലോഗില്‍ ഉള്‍പെടുത്തിയിട്ടുണ്ട്
വികസന പദ്ധതികള്‍ എന്ന ഭാഗത്ത്‌ നിന്ന് നമുക്ക് വീഡിയോകള്‍ കാണാവുന്നതാണ് )


സ്നേഹപൂര്‍വ്വം 
പ്രൊഫ്‌.സി .രവീന്ദ്രനാഥ് & സുസ്ഥിര ടീം