Tuesday, September 7, 2010

പ്രൊഫ്‌.സി .രവീന്ദ്രനാഥ് (എം.എല്‍.എ)













സുസ്ഥിര കൊടകര വികസന പദ്ധതി




കേരള സംസ്ഥാനത്തെ തൃശൂര്‍ ജില്ലയിലെ പതിന്നാലു മണ്ഡലങ്ങളില്‍ ഒരു മണ്ഡലമാണ് കൊടകര. മറ്റത്തൂര്‍, വരന്തരപ്പിള്ളി, കൊടകര, പുതുക്കാട്, നെന്മണിക്കര, അളകപ്പനഗര്‍, തൃക്കൂര്‍ എന്നീ ഏഴ് പഞ്ചായത്തുകള്‍ ആണ് കൊടകരയില്‍ ഉള്ളത്. തൃക്കൂരും മറ്റത്തൂരും വരന്തരപ്പിള്ളിയും മലയോര പഞ്ചായത്തുകളാണ്.

മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന്‌ വേണ്ടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തുടങ്ങിയ പ്രൊജക്ടാണ് സുസ്ഥിര കൊടകര വികസന പദ്ധതി."ഉദ്ഗ്രഥനത്തിനു   ഉത്തമ മാതൃക"എന്നതാണ് പ്രൊജക്ടിന്റെ മുദ്രാവാക്യം.ജനകീയാസൂത്രണത്തിന്റെ തുടര്‍ പരിപാടിയായിട്ടാണ് സുസ്ഥിര വിഭാവനം ചെയ്തിരിക്കുന്നത്.ജനകീയാസൂത്രണ പരിപാടിയില്‍ അധികാരവികേന്ദ്രീകരണം,ആസൂത്രണ വികേന്ദ്രീകരണം,ധന വികേന്ദ്രീകരണം എന്നീ നാല് ആശയങ്ങളാണ് അടങ്ങിയിട്ടുള്ളത്.ഒന്ന്‍.വിവിധ വകുപ്പുകളുടെ ഉദ്ഗ്രഥനം.രണ്ട്.വിവിധ വിഭവസ്രോതസ്സുകളുടെ ഉദ്ഗ്രഥനം.ഇതോടെ പ്രാദേശിക വികസനത്തിന്റെ അനന്തമായ സാധ്യത ഉണ്ടാകുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.

വിഭവസ്രോതസ്സുകളുടെ ഉദ്ഗ്രഥനത്തിലൂടെ വന്‍തുക വികസനത്തിനു വേണ്ടി സമാഹരിക്കുവാനും എല്ലാ ഫണ്ടുകളും ഒരേ ലക്ഷ്യത്തില്‍ തന്നെ സമന്വയിപ്പിക്കുവാനും കഴിയും എന്നതിനാല്‍ അത്ഭുതകരമായ രീതിയില്‍ വികസന പ്രവര്‍ത്തനം സംഘടിപ്പിക്കാം.വിവിധ ഫണ്ടുകള്‍ വിവിധ ദിശകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്നതിനാലാണ് പല വികസന ലക്ഷ്യങ്ങളും സാര്‍ത്ഥകമാകാതെ പോകുന്നത്.ഈ അവസ്ഥക്ക് പരിഹാരം തേടുകയാണ് സുസ്ഥിര.അതിനാല്‍ എം.എല്‍.എ ഫണ്ട് പൂര്‍ണ്ണമായും ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിലേക്ക് ഉദ്ഗ്രഥിച്ചിരിക്കുന്നു. വിവിധ സംസ്ഥാന, കേന്ദ്രാവിഷ്കൃത ഫണ്ടുകളും ലോകസഭ,രാജ്യസഭ എം.പി.മാരുടെ ഫണ്ടുകളും ഇതു പോലെ തന്നെ ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു.

വിവിധ വകുപ്പുകളുടെ ഉദ്ഗ്രഥനത്തിലൂടെ ആവര്‍ത്തനം, ആസൂത്രണ പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കുവാന്‍ കഴിയുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുവാനും പണച്ചിലവ് കുറയ്ക്കാനും കഴിയുന്നു.

നിലവിലുള്ള സര്‍ക്കാര്‍ വകുപ്പുകളെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിച്ചു കൊണ്ട് ശക്തമാക്കുവാനാണ് കൊടകരയില്‍ ശ്രമിക്കുന്നത്.സര്‍ക്കാരിതര സംഘടനകളെയോ മറ്റ് സന്നദ്ധസംഘടനകളെയോ വികസനപ്രവര്‍ത്തങ്ങള്‍ ഏല്‍പ്പിക്കുന്ന രീതി സുസ്ഥിരയില്‍ ഇല്ല.പക്ഷെ എല്ലാവരുടെയും വികസനത്തിലെ പങ്കാളിത്തം ഉറപ്പാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളല്ലാതെ മറ്റൊരു ഫണ്ടും വികസന പ്രവര്‍ത്തനത്തില്‍ സമന്വയിക്കപെടുന്നില്ല എന്നതും പ്രത്യേകതയാണ്.

കൃഷിക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കിക്കൊണ്ട് ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനാണ് സുസ്ഥിര പ്രധാനമായും ലക്ഷ്യമിടുന്നത്.നീര്‍ത്തടാധിഷ്ഠിത വികസനത്തിന്‌ ഒരു മാതൃക സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് കാര്‍ഷിക പരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്.

കൂട്ടായ്മയാണ് സുസ്ഥിരയുടെ സംസ്ക്കാരം.കൂട്ടായ്മയിലധിഷ്ഠിതമായ വികസന സംസ്കാരം ജനകീയാസൂത്രണത്തിന്റെ സ്വപ്നമാണ്.ഈ സ്വപ്നസക്ഷല്‍ക്കാരത്തിന്റെ എളിയ പരിശ്രമമാണ് സുസ്ഥിര.
വിഭവം കണ്ടെത്തുന്നതില്‍ സുസ്ഥിരയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് കൊടകരയിലെ പ്രാഥമിക സഹകരണ ബാങ്കുകളാണ്.സഹകരണ ബാങ്കും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള കൂട്ടായ്മ വികസിക്കുന്നു എന്നത് ആഗോളവല്‍ക്കരണ കാലത്തെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.വികസനത്തിനായി പണം കണ്ടെത്തുവാന്‍ ഏറെ വിഷമിക്കുന്ന പ്രാദേശിക ആസൂത്രണത്തിന് ഈ മാതൃക അനുകരണീയമാകും.ഇ.എം.എസ് പാര്‍പ്പിട പദ്ധതിയും ഗാലസ പദ്ധതിയും ഏറ്റവും നല്ല ഉദാഹരണങ്ങളാണ്


                                                                           പ്രൊഫ്‌.സി.രവീന്ദ്രനാഥ്(എം.എല്‍.എ)
                                                                            കൊടകര നിയോജക മണ്ഡലം
                                                                            തൃശൂര്‍

സുസ്ഥിര- പ്രസിഡന്റ്‌ കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌

സുസ്ഥിര- വികസന സ്റ്റാന്റിംഗ് കമ്മിറ്റി കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌

സുസ്ഥിര- കൊടകര പഞ്ചായത്ത്‌ പ്രസിഡണ്ട്‌

സുസ്ഥിര- പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌

സുസ്ഥിര- വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡണ്ട്‌

സുസ്ഥിര- മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌

Monday, August 2, 2010

സുസ്ഥിര കലാ കായിക സാംസ്‌കാരിക പാര്‍ക്ക്‌(video)

സുസ്ഥിര -ഉര്ര്‍ജ സംരക്ഷണ വാരം (Video)

എന്താണ് സുസ്ഥിര ? (Video)

സുസ്ഥിര കൊടകര വികസന പദ്ധതി( 2 )

സുസ്ഥിര കൊടകര വികസന പദ്ധതി( 1 )

സുസ്ഥിര E.M.S -പാര്‍പ്പിട പദ്ധതി

സുസ്ഥിര- നേച്ചര്‍ ഫ്രഷ്‌ മില്‍ക്ക് 1 (Video)

സുസ്ഥിര- നേച്ചര്‍ ഫ്രഷ്‌ മില്‍ക്ക് (video)

സുസ്ഥിര- തണല്‍ പദ്ധതി (Video)